നിങ്ങള്‍ പ്രമേഹരോഗിയാണെങ്കില്‍ രാവിലെ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം, എന്തുകൊണ്ട്?

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 മാര്‍ച്ച് 2022 (12:48 IST)
പ്രമേഹരോഗിയായിട്ടുള്ള വ്യക്തി ഒരുദിവസം തുടങ്ങുന്ന സമയത്ത് കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ഇത് ഹൃദയാഘാതം വരാനുള്ള സാധ്യത കുറയ്ക്കും. ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റാബോളിസം എന്ന പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 
 
2003മുതല്‍ 2014 വരെ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് ഇത്. 4642 പേരിലാണ് സര്‍വേ നടത്തിയത്. രാവിലെ കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഉരുളക്കിഴങ്ങ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഹം ഉണ്ടാകുന്നത് കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍