പ്രമേഹവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 മാര്‍ച്ച് 2022 (13:22 IST)
പ്രമേഹം രോഗികള്‍ ഹൃദ്രോഹം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇതിന്റെ കാരണം രക്തത്തിലെ അമിത പഞ്ചസാര ഹൃദയത്തെ നിയന്ത്രിക്കുന്ന നാഡികളെയും രക്തക്കുഴലുകളെയും നശിപ്പിക്കുന്നതാണ്. കൂടാതെ അധികമായ രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാക്കാന്‍ ഇടയാക്കും. 
 
പ്രമേഹമുള്ള ചെറുപ്പക്കാര്‍ക്ക് പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ച് രണ്ടിരട്ടി ഹൃദ്രോഹ സാധ്യത കൂടുതലാണ്. പ്രമേഹരോഗിയായിട്ടുള്ള വ്യക്തി ഒരുദിവസം തുടങ്ങുന്ന സമയത്ത് കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ഇത് ഹൃദയാഘാതം വരാനുള്ള സാധ്യത കുറയ്ക്കും. ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റാബോളിസം എന്ന പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍