എന്താണ് ലൂപ്പസ് രോഗം? ലക്ഷണങ്ങൾ എന്തൊക്കെ?

Webdunia
ചൊവ്വ, 20 നവം‌ബര്‍ 2018 (18:07 IST)
എന്താണ് ലൂപ്പസ് രോഗം? അധികം ആർക്കും ഈ പേര് പരിചയം കാണില്ല. എന്നാൽ അസുഖം എന്താണെന്നറിഞ്ഞാൽ എല്ലാവർക്കും സുപരിചിതവും ആയിരിക്കും. 
 
ശരീരത്തിന്‍റെ പ്രതിരോധശേഷി സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ലൂപ്പസ് രോഗം. എന്നാൽ രോഗം കണ്ടെത്താന്‍ വൈകിയാല്‍ ചിലപ്പോള്‍ മരണം പോലും സംഭവിക്കാം.
 
രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് പലതരത്തിലാണ്. ചിലരിൽ ആദ്യഘട്ടം തന്നെ പ്രകടമാകും. എന്നാൽ മറ്റുചിലരിൽ വളരെ പതുക്കെ മാത്രമേ തിരിച്ചറിയാൻ കഴിയുകയുള്ളൂ.
 
സ്ഥിരമായി തളർച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ലൂപ്പസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. കൂറ്റാതെ വിട്ടുമാടാത്ത പനിയും ജലദോഷവും ക്ഷീണവും ഒക്കെ ഇതിന്റെ ഭാഗമാണ്. ശരീരത്തിൽ കാക്കപ്പുള്ളികൾ അഥവാ ചെറിയ മറുകുകൾ വരുന്നത് കഠിനമായ മുടികൊഴിച്ചിൽ എല്ലാം ഇതിന്റെ ലക്ഷണങ്ങൾ തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article