സൈലന്റ് ഹാർട്ട് അറ്റാക്ക് ആർക്കും, എപ്പോൾ വേണമെങ്കിലും വരാം; ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ശനി, 10 നവം‌ബര്‍ 2018 (09:24 IST)
സൈലന്റ് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ നിശബ്ദമായ ഹൃദയാഘാതം ആർക്കും, എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാം. എന്നാൽ പഠനങ്ങൾ പറയുന്നത് സ്ത്രീകളെക്കാള്‍  കൂടുതൽ പുരുഷന്മാര്‍ക്ക് ഇത് ഉണ്ടാകാൻ സാധ്യത കൂടുതൽ. ന്യൂഡല്‍ഹി ഫോര്‍ട്ടിസ് ഈസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് & റിസര്‍ച്ച് സെന്ററിലെ ഡോ.വിശാല്‍ റോസ്ത്തഗ്ഗിയാണ് പറയുന്നത്.  
 
നാൽപത്തിയഞ്ച് ശതമാനം ഹൃദയാഘാതങ്ങളും മുന്‍കൂട്ടി ഒരു ലക്ഷണവും കാണിക്കാതെയാണ് ഉണ്ടാകുന്നത്. നിശബ്ദമായി സംഭവിക്കുന്ന ഹൃദയാഘാതങ്ങളില്‍ ഹൃദയത്തിലേയ്ക്കുള്ള രക്തത്തിന്റെ ഒഴുക്ക് വളരെ കുറയുകയോ പൂര്‍ണമായും നിലയ്ക്കുകയോ ആണ് ചെയ്യുന്നത്. 
 
വ്യായാമത്തിന്റെ കുറവ്, അമിതവണ്ണം, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോൾ‍, പ്രമേഹം തുടൺഗിയവ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കാനിടയാക്കുന്നു. ഇത് ഉണ്ടാകുന്നതിന് മുമ്പ് നമുക്ക് സ്വഭാവികമായ ഒരു അവസ്ഥയായിരിക്കും. പക്ഷേ ഇത് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് ഇത് ഒരു വില്ലനായി മാറുന്നത്.
 
കണക്കുകള്‍ പ്രകാരം 25 ശതമാനം ഹൃദയാഘാതവും സംഭവിക്കുന്നത് 40 വയസിന് മുൻപാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വരുന്നതിനു മുമ്പ് ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ചേക്കാം. എന്നാല്‍ ആ ലക്ഷണങ്ങളെ പലപ്പോഴും ആളുകള്‍ തെറ്റിദ്ധരിക്കുന്നു.
 
സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വരുന്നതിനു മുമ്പ് നെഞ്ചിന്റെ മധ്യഭാഗത്തും ഇടതുവശത്തും ശക്തമായ വേദനയും ഉണ്ടാകും.  ഹൃദയത്തെ സംരക്ഷിക്കാൻ  പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കൂടുതൽ കഴിക്കണം. ജങ്ക്ഫുഡ്  പൂർണമായും ഒഴിവാക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍