ഡയബറ്റിക് റെറ്റിനോപ്പതി; ലക്ഷണങ്ങൾ മനസ്സിലാക്കി കണ്ടെത്തിയില്ലെങ്കിൽ അന്ധതയ്‌ക്ക്‌ കാരണമാകും!

ബുധന്‍, 14 നവം‌ബര്‍ 2018 (09:13 IST)
എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി? പേര് കേട്ടിട്ടുണ്ടെങ്കിലും അധികം ആർക്കും ഇത് എന്താണെന്ന് അറിവില്ല. പ്രധാനമായും പ്രമേഹരോഗികളിൽ കണ്ട് വരുന്ന അസുഖമാണ് ഇത്. ക്യത്യമായ ചികിത്സ നടത്തിയാൽ മാത്രമേ ഡയബറ്റിക് റെറ്റിനോപ്പതി തടയാനാവുകയുള്ളൂ.  
 
ഒരു നിശ്ചിതകാലം കഴിഞ്ഞാല്‍ പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങളില്‍ ഒന്നായി കാഴ്‌ച്ചക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ റെറ്റിന തകരാറിലാകുന്ന അവസ്ഥയെയാണ്‌ ഡയബറ്റിക്ക്‌ റെറ്റിനോപ്പതി എന്ന് പറയുന്നത്. ഇത്‌ പ്രമേഹത്തിന്റെ ഭാഗമായി സംഭവിക്കുന്ന സങ്കീര്‍ണ പ്രശ്‌നമാണ്‌. 
 
ഡയബറ്റിക് റെറ്റിനോപ്പതി കണ്ണുകളെയാണ് ബാധിക്കുന്നത്. പഞ്ചസാരയുടെ അനിയന്ത്രിതമായ അളവ്‌ കണ്ണുകളിലെ റെറ്റിനയുടെ രക്തക്കുഴലുകളെ ബാധിക്കുകയും റെറ്റിനയിൽ തകരാർ സംഭവിക്കുകയും ചെയ്യുന്നു. അപ്പോൾ രക്തസ്രവവും മറ്റ്‌ ദ്രാവകങ്ങളും ഉണ്ടാകുന്നു. 
 
ഡയബറ്റിക് റെറ്റിനോപ്പതി ക്യത്യസമയത്ത്‌ ചികിത്സിക്കാതിരുന്നാല്‍ അത്‌ ക്രമേണ അന്ധതയ്‌ക്ക്‌ കാരണമാകും. കാഴ്ച്ച നഷ്ടപ്പെടുന്നതും കണ്ണിൽ ഇരുണ്ട നിറം ഉണ്ടാവുന്നതും റെറ്റിനയിൽ നിന്ന് രക്തസ്രാവം ഉണ്ടാവുകന്നതും രാത്രി സമയങ്ങളിൽ ഒന്നും കാണാതാവുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍