പ്രമേഹ രോഗികൾ പച്ചപപ്പായ കഴിക്കേണ്ടത് എങ്ങനെ?

ചൊവ്വ, 13 നവം‌ബര്‍ 2018 (10:37 IST)
ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളേയും ബാധിക്കുന്ന ഒരവസ്ഥയാണ് പ്രമേഹം. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം.
 
പ്രമേഹ രോഗികൾ കഴിക്കുന്ന ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പഞ്ചസാരയുടെ അളവ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ലതുമാണ്. 
 
അത്തരത്തിൽ പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് പപ്പായ. ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പച്ച പപ്പായ. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബർ‍, പൊട്ടാസ്യം എന്നിവ പച്ചപപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ് ഇത്. 
 
പച്ചപപ്പായയില്‍ ഉപ്പിട്ട് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. പപ്പായ ദിവസവും ഭക്ഷണത്തോടൊപ്പം ഉപ്പിട്ട് വേവിച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് പ്രമേഹത്തിന്‍റെ കാര്യത്തില്‍ കൃത്യമായ കുറവ് വരുത്തുന്നതിന് സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍