ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സ ലഭിച്ചാല്‍ സുഖപ്പെടുന്ന അസുഖമാണ് തൊണ്ടയിലെ കാന്‍സര്‍. പുരുഷന്‍മാരെയാണ് തൊണ്ടയിലെ കാന്‍സര്‍ കൂടുതലായി ബാധിക്കുന്നത്.
തൊണ്ടയിലെ അര്‍ബുദത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ജലദോഷം പോലെയാണ്. അതുകൊണ്ട് തന്നെ തൊണ്ടയിലെ അര്‍ബുദം പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. തൊണ്ടയിലെ അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ ഇതൊക്കെയാണ്.
ശ്വാസമെടുക്കുമ്പോള്‍ അസാധാരണമായ ശബ്ദം, ചുമ, കഫക്കെട്ട് എന്നിവയെല്ലാം തൊണ്ടയിലെ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്
ചുമയ്ക്കുമ്പോള്‍ രക്തം നിറഞ്ഞ കഫം പുറത്ത് വരിക
ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, തൊണ്ടവേദന
ശബ്ദം പരുക്കന്‍ ആകുക, മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടും ശബ്ദം സാധാരണ രീതിയിലേക്ക് എത്താതിരിക്കുക
കഴുത്തിലും ചെവിയുടെ ചുറ്റിലും വേദന
രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിഞ്ഞിട്ടും ആന്റിബയോട്ടിക്ക് കഴിച്ചിട്ടും തൊണ്ടവേദന കുറയാതിരിക്കുക
കഴുത്തില്‍ വീക്കം അല്ലെങ്കില്‍ മുഴകള്‍ രൂപപ്പെടുക
എന്നിവയെല്ലാം തൊണ്ടയിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്