കര്‍ക്കടക മാസത്തില്‍ മത്സ്യമാംസാദികള്‍ കഴിക്കരുതെന്ന് ആര് പറഞ്ഞു?

തിങ്കള്‍, 17 ജൂലൈ 2023 (09:18 IST)
കര്‍ക്കടക മാസത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. രാമായണമാസം, പഞ്ഞമാസം, പുണ്യമാസം എന്നിങ്ങനെയുള്ള പേരുകളിലെല്ലാം കര്‍ക്കടക മാസം അറിയപ്പെടുന്നുണ്ട്. ആയുര്‍വേദത്തിനു വലിയ പ്രാധാന്യം നല്‍കുന്ന കാലഘട്ടമാണ് കര്‍ക്കടക മാസം. കര്‍ക്കടക മാസത്തില്‍ ഹൈന്ദവ വിശ്വാസികള്‍ പൊതുവെ മത്സ്യമാംസാദികള്‍ ഒഴിവാക്കുന്ന ശീലമുണ്ട്. കര്‍ക്കടക മാസത്തിലെ ആദ്യ ഏഴ് ദിവസങ്ങള്‍ മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നവരാണ് കൂടുതല്‍. കര്‍ക്കടക മാസം മുഴുവനായും മത്സ്യമാംസാദികള്‍ കഴിക്കാത്തവരുമുണ്ട്. ഇത് വിശ്വാസത്തിന്റെ ഭാഗമാണ്. 
 
അതേസമയം, കര്‍ക്കടക മാസത്തില്‍ മത്സ്യമാംസാദികള്‍ കഴിച്ചാല്‍ ആരോഗ്യത്തിനു ദോഷമാണ് എന്നൊരു അന്ധവിശ്വാസം പൊതുവെ മലയാളികള്‍ക്കിടയിലുണ്ട്. അത് തീര്‍ത്തും അശാസ്ത്രീയമാണ്. കര്‍ക്കടക മാസത്തില്‍ മത്സ്യമാംസാദികള്‍ കഴിച്ചതുകൊണ്ട് ശരീരത്തിനു പ്രത്യേകമായി ഒരു ദോഷവും സംഭവിക്കുന്നില്ല. മാത്രമല്ല ചിക്കനും മീനും ശരീരത്തിനു ആവശ്യമായ പ്രോട്ടീന്‍ അടക്കമുള്ള പോഷകങ്ങള്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങളാണ്. അവ ഒരു മാസത്തോളും പൂര്‍ണമായി ഒഴിവാക്കുന്നത് ശരീരത്തിനു അത്ര നല്ലതല്ല..! 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍