മമ്മൂട്ടി കഴിക്കുന്നത് വെറും അഞ്ചുവയസുകാരന്‍ കഴിക്കുന്ന ആഹാരം!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (13:33 IST)
വെറുതെ വാരിവലിച്ച് ആഹാരം കഴിക്കുന്ന രീതി മമ്മൂട്ടിക്കില്ലെന്നത് പ്രശസ്തമാണ്. എല്ലാ ആഹാരത്തിനും ഒരു കണക്കുണ്ട്. കൂടാതെ എവിടെ യാത്ര ചെയ്യുമ്പോഴും തന്റെ കുക്കിനെ കൂടെക്കൂട്ടാന്‍ മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുകയാണ് പതിവ്. അതിനാണ് കൂടെ എപ്പോഴും കുക്കിനെ കൊണ്ടുനടക്കുന്നത്.
 
ഏത് കാര്യത്തിലും മമ്മൂട്ടി കോംപ്രമൈസ് ചെയ്യും, തന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒഴിച്ച് എന്നൊരു പറച്ചില്‍ തന്നെയുണ്ട് സിനിമാ ഇന്‍ഡസ്ട്രിയില്‍. ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നത് അദ്ദേഹം മുടക്കാറില്ല. സ്ഥിരമായ ഈ വ്യായാമശീലം കൊണ്ടുതന്നെയാണ് മെഗാസ്റ്റാര്‍ എപ്പോഴും ഫിറ്റ് ആയിരിക്കുന്നത്. എവിടെപ്പോയാലും ആകര്‍ഷണകേന്ദ്രമായി തുടരുന്നത്. അഞ്ചുമുതല്‍ 10 വരെ വയസുള്ള ഒരു കുട്ടി കഴിക്കുന്ന ആഹാരമാണ് മമ്മൂട്ടി കഴിക്കാറ്.

അനുബന്ധ വാര്‍ത്തകള്‍

Next Article