പോലീസ് യൂണിഫോമില്‍ ബാബുരാജ്,തേര് ഷൂട്ടിംഗ് പാലക്കാട്ടില്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (16:20 IST)
വിശാലിന്റെ തമിഴ് ചിത്രത്തില്‍ വില്ലനായി ഒടുവില്‍ അഭിനയിച്ച ശേഷമാണ് അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന തേരില്‍ പോലീസ് യൂണിഫോമില്‍ ബാബുരാജ് എത്തുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പാലക്കാട് കൊല്ലങ്കോടാണ് ലൊക്കേഷന്‍.
 
എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കുടുംബ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം. കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി. സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍