അനുസിതാരയ്‌ക്കൊപ്പം അമിത് ചക്കാലക്കല്‍, അണിയറയില്‍ പുത്തന്‍ ചിത്രമൊരുങ്ങുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 9 ഓഗസ്റ്റ് 2021 (14:58 IST)
അജിത്ത് തോമസ് സംവിധാനം ചെയ്യുന്ന സന്തോഷത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനു സിതാര.ധൈര്യശാലിയായ ഒരു സംരംഭകയായിട്ടാണ് നടി വേഷമിടുന്നത്. നാലോളം ആളുകള്‍ക്ക് ജോലി നല്‍കുന്ന സംരംഭകയാണ് ചിത്രത്തില്‍ അനു അവതരിപ്പിക്കുന്ന കഥാപാത്രം.ഫാമിലി കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍പെടുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്താണ്. 
 
അമിത് ചക്കാലക്കല്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഗ്രാമത്തില്‍ നിന്നും കൊച്ചിയിലേക്ക് ജോലിക്ക് എത്തുന്ന കഥാപാത്രത്തെയാണ് അമിത് അവതരിപ്പിക്കുന്നത്.ബിസിനസ് എക്‌സിക്യൂട്ടീവായി നടന്‍ വേഷമിടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍