ആരാധനാലയത്തില്‍ ചെരുപ്പ് ധരിച്ചു കയറി, തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം

കെ ആര്‍ അനൂപ്

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (16:15 IST)
മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.ആരാധനാലയത്തില്‍ ചെരുപ്പ് ധരിച്ചു കയറി എന്നാരോപിച്ച് തൃഷയ്‌ക്കെതിരെ പ്രതിഷേധം. മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു ഷൂട്ടിംഗ്.
 
ഇന്‍ഡോറിലെ പുരാതരനമായ ആരാധനാലയങ്ങളില്‍ ഒന്നില്‍ വെച്ചായിരുന്നു ചിത്രീകരണം നടക്കുന്നത് എന്നാണ് വിവരം.നടിമാരായ തൃഷയും ഐശ്വര്യ റായി ബച്ചനും ഒന്നിച്ചുള്ള രംഗങ്ങളാണ് അവിടെ ചിത്രീകരിക്കാന്‍ ഉണ്ടായിരുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തൃഷ ആരാനാലയത്തില്‍ ചെരുപ്പ് ധരിച്ച് കയറി എന്നാണ് ആരോപണം. നടിക്കെതിരെ ചില സംഘടനകള്‍ രംഗത്തെത്തുകയും. തൃഷയെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
 
നേരത്തെ ചിത്രീകരണത്തിന് കൊണ്ടുവന്ന കുതിര ചത്തിരുന്നു. അതിനെ തുടര്‍ന്ന് സംവിധാനയകന്‍ മണിരത്‌നത്തിനെതിരെ കേസെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍