മമ്മൂട്ടിയുടെ 'ബ്ലാക്ക്'ന് ശേഷം ബാബു ആന്റണിയ്‌ക്കൊപ്പം റഹ്മാന്‍, പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 26 ഓഗസ്റ്റ് 2021 (08:59 IST)
നടന്‍ ബാബു ആന്റണി 'പൊന്നിയന്‍ സെല്‍വന്‍' ചിത്രീകരണത്തിലാണ്. മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനോടൊപ്പം തന്റെ പഴയ സിനിമ സുഹൃത്തുക്കളെ വര്‍ഷങ്ങള്‍ക്കുശേഷം കാണുവാനുള്ള ഒരു ചാന്‍സ് കൂടിയായി മാറി ഈ ഷൂട്ടിംഗ്. നേരത്തെ നടന്‍ വിക്രമിനെ കണ്ട സന്തോഷം അദ്ദേഹം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം നടന്‍ റഹ്മാനുമായി ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് ബാബു ആന്റണി.
 
'ഏറെ നാളുകള്‍ക്ക് ശേഷം റഹ്മാനെ കണ്ടുമുട്ടി. ബ്ലാക്ക് ആയിരുന്നു അവസാന ചിത്രം. ഞങ്ങള്‍ ഒരുമിച്ച് പ്രഭാതഭക്ഷണവും അത്താഴവും കഴിച്ചു. ഗ്വാളിയോറില്‍ 'പൊന്നിയന്‍ സെല്‍വന്‍' ചിത്രീകരണം നടക്കുന്നു'-ബാബു ആന്റണി കുറിച്ചു.
 

ബാബു ആന്റണി ചിത്രത്തില്‍ ഒരു പുരാതന രാജാവിന്റെ വേഷത്തിലാണ് എത്തുന്നത്.സിനിമയ്ക്കായി കുതിരസവാരി അദ്ദേഹം പരിശീലിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍