ആശുപത്രിക്കിടക്കയില്‍ നിന്ന് സിനിമ സെറ്റിലേക്ക് പ്രകാശ് രാജ്, സ്വാഗതം ചെയ്ത് കാര്‍ത്തിയും മണിരത്‌നവും

കെ ആര്‍ അനൂപ്

ബുധന്‍, 18 ഓഗസ്റ്റ് 2021 (11:56 IST)
സിനിമ അഭിനയം വെറും ഒരു ജോലി മാത്രമല്ല അതാണ് തനിക്ക് എല്ലാം എന്ന് ഒരിക്കല്‍ കൂടി പറയാതെ പറയുകയാണ് നടന്‍ പ്രകാശ് രാജ്. അടുത്തിടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരിക്ക് പറ്റിയിരുന്നു. ഇപ്പോഴിതാ ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയാണെന്ന് നടന്‍ അറിയിച്ചു. 'പൊന്നിയിന്‍ സെല്‍വനി'ല്‍ പ്രകാശ് രാജ് ജോയിന്‍ ചെയ്തു.കാര്‍ത്തിക്കും മണി രത്‌നത്തിനുമൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
 
ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും അദ്ദേഹം പറഞ്ഞത് താന്‍ ചിത്രീകരണത്തിലേക്ക് മടങ്ങിയെത്തുമെന്നാണ്.ശസ്ത്രക്രിയ വിജയകരമായെന്നും ഡോ. ഗുരുവ റെഡ്ഡിക്ക് നന്ദിയെന്നും പറഞ്ഞുകൊണ്ടാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.
ധനുഷ് നായകനാകുന്ന തിരുചിട്രംബലം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആയിരുന്നു പരിക്ക് പറ്റിയത്.കൈക്ക് പൊട്ടല്‍ ഉണ്ടായിരുന്നു. ആഗസ്റ്റ് പത്താം തീയതി ആയിരുന്നു സംഭവം. ആദ്യം ചെന്നൈയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് മാറ്റി.
 
അതേസമയം പൊന്നിയന്‍ സെല്‍വന്‍ ചിത്രീകരണം അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. രണ്ട് ഭാഗങ്ങളായി സിനിമ പ്രേക്ഷകരിലേക്ക് എത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍