നാദിര്‍ഷയുടെ സിനിമയ്ക്കുവേണ്ടി പാടി ദിലീപ്, ഗാനം ഇന്നെത്തും

കെ ആര്‍ അനൂപ്

ബുധന്‍, 18 ഓഗസ്റ്റ് 2021 (10:30 IST)
ദിലീപ്- നാദിര്‍ഷ ടീമിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. അടുത്തിടെ പൊള്ളാച്ചിയില്‍ സിനിമയുടെ ഒരു ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നു. ഈ സിനിമയില്‍ ദിലീപ് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അദ്ദേഹം പാടിയ ഗാനം ഇന്ന് വൈകിട്ട് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
വയോധികന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പുറത്തുവന്ന ഓരോ പോസ്റ്റുകളും നടന്റെ വേറിട്ട ലുക്ക് കൊണ്ടുതന്നെ ശ്രദ്ധനേടിയിരുന്നു.കേശുവായി ദിലീപ് വേഷമിടുമ്പോള്‍ ഉര്‍വശിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍