ഗ്രഹണസമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങാമോ?

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (13:18 IST)
ഗര്‍ഭിണികളായ സ്ത്രീകള്‍ ഗ്രഹണസമയത്ത് പുറത്തിറങ്ങുന്നത്  കുഴപ്പമില്ല. ഇതുമൂലം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനോ, പുറത്തിറങ്ങുന്ന സ്ത്രീക്കോ ഒരു തരത്തിലുമുള്ള കുഴപ്പവും ഉണ്ടാകില്ല. ഗ്രഹണം എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ അറിവ് ഇല്ലാതിരുന്ന കാലത്ത് ഭയം കാരണം പ്രചരിക്കപ്പെട്ട തെറ്റായ പ്രചാരണങ്ങളാണവ.
 
ഗ്രഹണസമയത്ത് പുറത്തിറങ്ങി നടക്കുന്നത് അപകടകരമല്ല. ഏതൊരു സാധാരണ ദിനം പോലെത്തന്നെയാണ് ഗ്രഹണ ദിവസവും. ഇതുപോലെ തന്നെ ഗ്രഹണസമയത്ത് സൂര്യരശ്മികള്‍ എല്ലാ ആഹാരപദാര്‍ത്ഥങ്ങളേയും വിഷമയമാക്കുമെന്നുള്ള വിശ്വാസങ്ങളും ഉണ്ട്. ഇതും തീര്‍ത്തും തെറ്റാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍