വീടുകള്‍ നിര്‍മിക്കുമ്പോള്‍ ഈ മരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (12:51 IST)
വീടുകള്‍ നിര്‍മിക്കുമ്പോള്‍ ചില മരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്. പൂജകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന പ്ലാശ്, കര്‍പ്പൂരം, കൂവളം, മരുന്ന് ചെടികളായ കുടകപ്പാല, മലയകത്തി, കടമ്പ്, മുരിക്ക്, നെല്ലി, നീര്‍മരുത്, കടുക്ക, താന്നി, പാച്ചോറ്റി, കാഞ്ഞിരം, വയ്യങ്കത, നെന്മേനി വാക, നീര്‍മാതളം, തിപ്പലി, ഏഴിലംപാല, നാല്പാമരങ്ങളായ അരയാല്‍, പേരാല്‍, ഇത്തി, അത്തി എന്നിവ വീട് നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കാന്‍ പടില്ല എന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 
കൂടാതെ പനച്ചി, വിളാര്‍മരം, മുള്ളിലവ്, ലന്തമരം, നാഗമരം, കറുത്ത കരിങ്ങാലി, ചുവന്ന കരിങ്ങാലി, വെള്ള കരിങ്ങാലി, പൂത്തിലഞ്ഞി, പലകപ്പയ്യാനി, അശോകം, കള്ളിമരം, അകില്‍, പുളിമരം, പാതിരി, രക്തചന്ദനം, എരിക്ക് എന്നിങ്ങനെയുള്ളവയും ഗൃഹനിര്‍മാണത്തിനായി ഉപയോഗിക്കരുത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍