മാസം തികയാതെയുള്ള ജനനം കുഞ്ഞിനെ ബാധിക്കുന്നത് എങ്ങനെ?

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (11:47 IST)
മാസം തികയാതെയുള്ള പ്രസവം കുഞ്ഞിനെ ബാധിക്കുമോ? ഈ സംശയം എല്ലാവർക്കും ഉള്ളതാണ്. എന്നാൽ ഇതിനെക്കുറിച്ച് പല തെറ്റായ ധാരണകളും ആളുകൾക്കിടയിലുണ്ട്. മാസം തികയാതെ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളിലും ആരോഗ്യകരമായ പ്രശ്‌നങ്ങൾ ഉണ്ടാകില്ല.
 
40 ആഴ്ചയാണ് കുഞ്ഞുങ്ങളുടെ പൂര്‍ണ്ണവളര്‍ച്ചയ്ക്ക് കണക്കാക്കുന്നത്. 37 ആഴ്ചയില്‍ കുറവായി ജനിക്കുന്ന കുഞ്ഞുങ്ങളെയാണ് മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളായി പരിഗണിക്കുന്നത്. ആഴ്ചകള്‍ കുറയുന്തോറും ശാരീരിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകളും കൂടുന്നു. 
 
എന്നാൽ ഇത് ആരുതന്നെ ശ്രദ്ധിക്കുന്നില്ല. 37 ആഴ്‌ചയിൽ കുറവായി ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് വൈകല്യം മുതല്‍ മരണം വരെയുള്ള സാധ്യതകള്‍ കാണുന്നത്. മാസം തികയാതെയുള്ള ജനനം കുഞ്ഞിന്റെ ശ്വാസകോശത്തെയാണ് ആദ്യം ബാധിക്കാന്‍ സാധ്യതയെന്നും ശ്വസനം കൃത്യമാകാതെ വരുമ്പോഴാണ് മറ്റ് ബുദ്ധിമുട്ടുകള്‍ നേരിടുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article