കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധയില്ലെങ്കിൽ സമ്മളുടെ ശരീരത്തിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് നമ്മൾക്ക് മനസിലാവില്ല. സ്ത്രീകളിലെ പ്രത്യുൽപാദന ശേഷിയെ ഇല്ലാതാക്കും എന്നതിനാൽ ചില ഭക്ഷണങ്ങൾ സ്ത്രീകൾ കഴിക്കരുതെന്ന് നമ്മൾ ഉപദേശിക്കാറുണ്ട്. എന്നാൽ പുരുഷനും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ടെസ്റ്റോ സ്റ്റിറോൺ എന്ന ഹോർമോണാണ് പുരുഷന്റെ പ്രത്യുൽപാദന ശേഷിയെ സഹായിക്കുന്ന പ്രധാന ഹോർമോൺ. ഇതിന്റെ അളവ് കുറയുന്നത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. അമിതമായ എണ്ണ അടങ്ങിയ ആഹാരം ടെസ്റ്റോ സ്റ്റിറോണിന്റെ അളവ് കുറക്കും. പുരുഷൻമാർ സോയ ഉത്പന്നങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പുരുഷൻമാരിലെ വന്ധ്യതക്ക് ഒരു പ്രധാന കാരണമാണ്.