അതുപോലെ തന്നെ മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളും ഉണ്ട്. മുലയൂട്ടികഴിഞ്ഞാല്‍ ഇടതു തോളില്‍ കിടത്തി പുറത്ത് കൈകൊണ്ടു തട്ടി ഉള്ളിലുള്ള വായു പുറത്തുകളയണം. മുലപ്പാല്‍ നന്നായി ലഭിക്കുന്ന കുഞ്ഞിന് വേറെ വെള്ളം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിക്കേണ്ട ആവശ്യമുണ്ട്.