അഞ്ചാമത്തെ മാസത്തോടെ കിടക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ ഗര്‍ഭവതികള്‍ ശ്രദ്ധിക്കണം. ഇക്കാലത്ത് ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ച വേഗത്തിലാവും. ഒപ്പം ഭാരം കൂടുകയും ചെയ്യും. ഇക്കാരണത്താല്‍ പത്തുമിനിട്ടിലേറെ നേരം മലര്‍ന്നു കിടക്കുന്നത് അസ്വസ്ഥതയ്ക്ക് കാരണമാവും. രക്തധമനികള്‍ സങ്കോചിക്കുന്നതിനാല്‍ ഗര്‍ഭപാത്രത്തിലേക്കുള്ള രക്തപ്രവാഹം കുറയുകയും കുട്ടിക്ക് ഓക്സിജന്‍ കിട്ടാന്‍ തടസമുണ്ടാവുകയും ചെയ്യും. ഈ കാലയളവില്‍ ഹഠയോഗം അനുഷ്ഠിക്കുന്നത് ഗുണകരമാണ്.