പല ആരോഗ്യ പ്രശ്‌നങ്ങൾക്കും നെയ്യ് പരിഹാരമാകാറുണ്ട്. എന്നാൽ ചർമ്മ സംരക്ഷണത്തിന് നെയ്യ് എങ്ങാനെയാണ് ഉപകാരപ്പെടുക? മുഖത്ത് പല ക്രീമുകളും മറ്റും ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ പലതും ഉപയോഗിക്കാം. വിട്ടുമാറാത്ത പല പ്രശ്‌നങ്ങൾക്കും പരിഹാരം അതിലുണ്ടാകും.
എന്നാൽ നെയ്യും ചർമ്മസംരക്ഷണത്തിന് ബെസ്‌റ്റാണ്. വരണ്ട ചർമ്മം വില്ലനാകുമ്പോൾ തടയാൻ നെയ്യ് ഉപകാരപ്പെടും. ദിവസവും വരണ്ട ചര്‍മ്മമുള്ള ഭാഗത്ത് നെയ്യ് നല്ല പോലെ തേച്ചുപിടിപ്പിച്ച് 20 മിനിറ്റ് മസാജ് ചെയ്യുക. ആഴ്ച്ചയില്‍ മൂന്ന് ദിവസം നെയ്യ് ഉപയോഗിക്കാം. ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.
നെയ്യില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്നു. ദിവസവും കുളിക്കുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണയില്‍ രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ശരീരത്തില്‍ മസാജ് ചെയ്യുക. 15 മിനിറ്റെങ്കിലും മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കുളിക്കുക.
കണ്ണിന് താഴേയുള്ള കറുത്തപാടുകള്‍ അകറ്റാനും നെയ്യ് നല്ലതാണ്. ദിവസവും കണ്ണിന് താഴേ നെയ്യ് ഉപയോഗിച്ച് മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകുക.