ഇനി ആശങ്ക വേണ്ട; രതിമൂര്‍ച്ച കൈവരിക്കാനുള്ള അഞ്ച് സൂത്രപ്പണികള്‍
ശനി, 1 ഡിസംബര്‍ 2018 (11:28 IST)
പുതുമയുള്ളതും ആകര്‍ഷണം സമ്മാനിക്കുന്നതുമായ ലൈംഗികതയാണ് സ്‌ത്രീയും പുരുഷനും ആഗ്രഹിക്കുന്നത്. പങ്കാളികള്‍ക്ക് ഇടയിലുള്ള ബന്ധം ശക്തമാകുന്നതിനും സന്തോഷകരമായ ജീവിതം കൈവരുന്നതിനും സെക്‍സ് സഹായകമാണ്.
എത്ര താല്‍പ്പര്യം കാണിച്ചാലും കിടപ്പറയില്‍ ഭൂരിഭാഗം സ്‌ത്രീകളും നിരാശരാണ്. സ്വന്തം ഇഷ്‌ടം മാത്രം നോക്കുന്ന പങ്കാളിയുടെ പ്രവര്‍ത്തിയും രതിമൂര്‍ഛയില്ലായ്‌മയുമാണ് സ്‌ത്രീകളുടെ ആവേശം കെടുത്തുന്നത്. ഓര്‍ഗാസം കൈവരിച്ചാല്‍ സ്‌ത്രീയും ആഹ്ലാദത്തിലാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
രതിമൂര്‍ച്ച കൈവരിക്കാനുള്ള അഞ്ച് മാര്‍ഗങ്ങളാണ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്നത്. ഓറൽ സെക്‍സ്, കിടപ്പറയിലെ വസ്ത്രധാരണത്തിലെ പുതുമകൾ, പുതിയ പൊസിഷനുകൾ, ബാത്‌റൂം സെക്‍സ്, സെക്സ് മസാജുകൾ എന്നിവ സ്‌ത്രീയെ ഉത്തേജിപ്പിക്കുകയും രതിമൂര്‍ഛയിലേക്ക് നയിക്കുകയും ചെയ്യും.
സെകസിലെ പരീക്ഷണങ്ങളിൽ ഭാര്യയുടെ താൽപര്യം മനസിലാക്കാതെ പുരുഷൻ നീക്കം നടത്തുന്നതാണ് പലപ്പോഴും വിപരീതഫലമുണ്ടാക്കുന്നതെന്നാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്. പങ്കാളികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിലേക്കാണ് ഇവ വിരൽചൂണ്ടുന്നതെന്നും അവർ പറയുന്നു.
25 ശതമാനം സ്ത്രീകളിൽ ലൈംഗികതയോടുള്ള താൽപര്യക്കുറവും കാണുന്നു. ഓർഗാസമില്ലായ്മ, വേദന എന്നിവ മുതൽ പങ്കാളിയുടെ ലൈംഗിക പെരുമാറ്റത്തിലെ പൊരുത്തക്കേടുകൾ, മാനസിക സമ്മർദം തുടങ്ങി ഒരുപാടു കാരണങ്ങൾ ഇതിനു പറയാനാകും.