സെക്‍സ് നടന്നില്ലെങ്കിലും പ്രശ്‌നമാണ്; പിടികൂടുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ഇവയാണ്

വെള്ളി, 30 നവം‌ബര്‍ 2018 (18:35 IST)
ലൈംഗികബന്ധത്തിന്റെ അഭാവം പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്കാകും ഇത്തരത്തിലുള്ള അവസ്ഥ നേരിടേണ്ടി വരുക.

മാനസികമായ ഉന്മേഷക്കുറവ്, ഹൃദ്രോഗം, ഉപാപചയ പ്രശ്നങ്ങൾ, സമ്മര്‍ദ്ദം, വിഷാദം, നെഗറ്റീവ് ചിന്തകള്‍, സ്വരച്ചേർച്ചയില്ലായ്മ, മാനസിക സംഘര്‍ഷം എന്നിവ ലൈംഗികത ഇല്ലാതാകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്.

ലൈംഗികതയെപ്പറ്റി തുറന്നു പറയാനും സംസാരിക്കാനും മടിക്കുന്നവരില്‍ മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കും. 25 വയസിനു മുകളിലുള്ള സ്‌ത്രീകളും 32 വയസിനു മുകളിലുള്ള പുരുഷന്മാരും ലൈംഗികത കൂടുതലായും ആഗ്രഹിക്കും.

കൌമാരം മുതല്‍ പുരുഷന്മാര്‍ സെക്‍സിനോട് താല്‍പ്പര്യം പ്രകടിപ്പിക്കുമ്പോള്‍ 22 വയസിന് ശേഷമാണ് സ്‌ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം വര്‍ദ്ധിക്കുക. 35 വയസ് കഴിയുന്നതോടെ സ്വയംഭോഗം ചെയ്യുന്നതില്‍ നിന്നും പുരുഷന്മാര്‍ പിന്മാറാന്‍ തുടങ്ങും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍