ഈ അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ ?; സ്വവര്‍ഗ രതിയുടെ തോന്നലുകള്‍ ഇങ്ങനെ

വെള്ളി, 30 നവം‌ബര്‍ 2018 (18:56 IST)
ലൈംഗിക അച്ചടക്കമില്ലായ്മയും അരക്ഷിതമായ ജീവിത ശൈലിയുമാണ് ലെസ്‌ബിയന്‍ പങ്കാളികള്‍ എന്നും പുലര്‍ത്തുന്നത്. സ്ത്രീകൾ തമ്മിലുള്ള സ്വവർഗാനുരാഗത്തെ ‘ലെസ്ബിയൻ’ എന്നും പുരുഷന്മാർ തമ്മിലുള്ളതിനെ ‘ഗേ’ എന്നുമാണ് വിശേഷിക്കപ്പെടുന്നത്.

പലതരത്തിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരാണ് ലെസ്ബിയന്‍ ദമ്പതികള്‍. പുരുഷന്മാരെ അപേക്ഷിച്ച് ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കൗമാര പ്രായത്തിലും അതു കഴിഞ്ഞ യൗവനത്തിലും കടക്കുമ്പോഴാണ് ഭൂരിഭാഗം പേര്‍ക്കും സ്വവര്‍ഗ പ്രണയവും സ്വവര്‍ഗ രതിയും തോന്നുന്നത്.

സ്വവര്‍ഗരതി തോന്നാനുള്ള പ്രധാന കാരണം ലൈംഗിക താല്‍പ്പര്യവും ജിജ്ഞാസയുമാണ്. തുടക്കത്തില്‍ സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ സഹപാഠികളുമായോ ലൈംഗിക കാര്യങ്ങള്‍ സംസാരിക്കുകയും വിവരങ്ങള്‍ പങ്ക് വെക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇക്കാര്യങ്ങളില്‍ പരസ്‌പരം പരിശോധന നടത്തുകയും സ്വവര്‍ഗരതിയിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്.

ഇത്തരം ബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയാതെ വരുന്നവരാണ് പിന്നീട് കൂടുതല്‍ കുഴപ്പങ്ങളില്‍ ചെന്നു ചാടുന്നത്. ഇവരുടെ മാനസിക നിലയെ സ്വവര്‍ഗ ലൈംഗികത ശക്തമായി ബാധിച്ചിട്ടുണ്ടാകും. തുടര്‍ന്നാണ് പലരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍