ബിയര്‍ കുടിക്കുന്നതുകൊണ്ട് ഇതൊക്കെയാണ് ഗുണങ്ങള്‍ !

Webdunia
ശനി, 5 ജനുവരി 2019 (17:20 IST)
മദ്യപാനം ദോഷമാണ്. അക്കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല. എന്നാല്‍ മദ്യത്തിന്‍റെ ഗണത്തില്‍ വരുന്ന എല്ലാത്തിനെയും ഭയക്കേണ്ടതില്ലെന്നാണ് ഡോക്‍ടര്‍മാര്‍ പറയുന്നത്. ബിയറിന്‍റെ കാര്യം തന്നെയെടുക്കാം. മദ്യമാണെന്ന കാരണത്താല്‍ നമ്മള്‍ ബിയറിനെയും മാറ്റിനിര്‍ത്തും. എന്നാല്‍ ഒരുപാട് ആരോഗ്യഗുണങ്ങള്‍ ബിയറിനുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 
 
ബിയറിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
 
1. ബിയര്‍ അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കുന്നു
 
ബിയറിലെ സിലിക്കണ്‍ എല്ലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. അസ്ഥി സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാകാനും ബിയര്‍ കഴിക്കുന്നത് ഉപകരിക്കും. 
 
2. ബിയര്‍ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു
 
ബിയര്‍ മിതമായ തോതില്‍ ഉപയോഗിക്കുന്നത് ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കുന്നു എന്ന് അനവധി പഠനങ്ങള്‍ പറയുന്നു. 
 
3. ബിയര്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നു
 
ബിയര്‍ കുടിക്കുന്നത് ശരീരത്തിലെ എച്ച് ഡി എല്‍ അഥവാ നല്ല കൊളസ്ട്രോളിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രണ്ടുഗ്ലാസ് ബിയര്‍ കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ നിലയ്ക്ക് നിര്‍ത്താന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്.
 
4. പ്രമേഹം വരാനുള്ള സാധ്യത ബിയര്‍ ഇല്ലാതാക്കുന്നു
 
മിതമായ നിലയില്‍ ബിയര്‍ ഉപയോഗിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യതയെയും ഇല്ലാതാക്കുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.
 
5. ബിയര്‍ കുടിക്കുന്നത് വൃക്കയില്‍ കല്ലുവരാനുള്ള സാധ്യത നീക്കുന്നു
 
ദിവസവും മിതമായ രീതിയില്‍ ബിയര്‍ ഉപയോഗിക്കുന്നത് വൃക്കയില്‍ കല്ല് വരാനുള്ള സാധ്യത 40 ശതമാനം കുറയ്ക്കുമെന്നാണ് ചില പഠനങ്ങളില്‍ പറയുന്നത്.
 
6. സ്മൃതിഭ്രംശം തടയാനും ബിയര്‍ അത്യുത്തമം
 
ദിവസേനയുള്ള ടെന്‍ഷനും സ്ട്രെസും കുറയ്ക്കാന്‍ ബിയര്‍ ഉപയോഗം സഹായിക്കുമത്രേ. അതുകൊണ്ടുതന്നെ പ്രായമാകുമ്പോള്‍ ഡിമന്‍ഷ്യ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വരാതെയിരിക്കുകയും ചെയ്യും. 
 
മുന്നറിയിപ്പ്: ബിയര്‍ മിതമായി മാത്രം ഉപയോഗിക്കണമെന്നാണ് എല്ലാ ആരോഗ്യവിദഗ്ധരും നിര്‍ദ്ദേശിക്കുന്നത്. അമിതമായാല്‍ അത് വളരെ ദോഷം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article