ചില സമയങ്ങളിൽ ഇഡ്‌ലിയും വില്ലനാകും!

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (15:14 IST)
പ്രാതലിൽ മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഇഡ്‌ലി. ആവിയിൽ വേവിച്ചെടുക്കുന്ന ഈ ഭക്ഷണത്തിന് ഒരു പ്രത്യേക ടേസ്‌റ്റാണ്. ചട്‌ണിയോ സാമ്പാറോ കൂട്ടിനുണ്ടെങ്കിൽ പിന്നെ പറയാനേ ഇല്ല. എത്ര ഇഡ്‌ലി വേണമെങ്കിലും കഴിക്കാം. ആവിയിൽ ഉണ്ടാക്കുന്നതുകൊണ്ടുതന്നെ ഇത് ശരീരത്തിനും വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. 
 
എന്നാൽ, മഴക്കാലങ്ങളില്‍ ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും നല്ലതല്ല. ഇത് പലർക്കും അറിയില്ല എന്നതാണ് സത്യം. ആരും അധികം ശ്രദ്ധിക്കുകയും ചെയ്യാറില്ല. ഇഡ്ഡലി പോലെയുള്ള പുളിച്ച ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. 
 
കാരണം, ഇവ ദഹന പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും വയറിന് അസ്വാസ്ഥ്യമുണ്ടാക്കുകയും ചെയ്യുന്നു. ഇതുപോലെ തന്നെ പുളിയുള്ള മറ്റ് എല്ലാ ഭക്ഷണങ്ങളും മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. വളരെ ലളിതമായതും പെട്ടെന്നു ദഹിയ്ക്കുന്നതും ആയ തരം ഭക്ഷണങ്ങള്‍ മാത്രം മഴക്കാലത്ത് കഴിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

Next Article