ഉച്ചയുറക്കം വീക്ക്‌നസ് ആണോ, അത്രനല്ലതല്ല!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 ജനുവരി 2025 (18:58 IST)
ഉച്ച സമയം ആകുമ്പോള്‍ പലര്‍ക്കും ക്ഷീണം അനുഭവപ്പെടാറുണ്ട്. ഒന്നുറങ്ങി എണീറ്റാല്‍ ശരിയാകും എന്ന ചിന്തയിലാണ് പലരും ഉച്ചയുറക്കത്തിന് പോകുന്നത്. കൂടുതലും പ്രായം കൂടുന്തോറും ആണ് ഉച്ചയുറക്കവും കൂടുന്നത്. അങ്ങനെ ഉറങ്ങുന്നത് കൊണ്ട് പ്രത്യക്ഷത്തില്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് ഇത്തരത്തില്‍ ഉച്ചയ്ക്ക് ഉറങ്ങാനുള്ള അതിയായ ആഗ്രഹവും ഉച്ചയുറക്കവും നിങ്ങളെ മറവി രോഗത്തിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നതന്നൊണ്. നാഡീ സംബന്ധമായി ബാധിക്കുന്ന ഡിമെന്‍ഷിയയിലേക്ക് നിങ്ങളെ എത്തിക്കാന്‍ ഇത് കാരണമായേക്കാം. 
 
തലച്ചോറിനെ ബാധിക്കുന്ന അസുഖമാണ് ഡിമെന്‍ഷ്യ. ക്രമേണ നിങ്ങളുടെ തലച്ചോറിലെ സെല്ലുകള്‍ നശിക്കുകയും ഓര്‍മ്മക്കുറവ് ഉണ്ടാവുകയും നിങ്ങളുടെ ദിനചര്യയെ തന്നെ മോശമായി ബാധിക്കുകയും ചെയ്യും. പ്രായമായവരിലാവും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍