ഇഞ്ചിയിലും വ്യാജന്‍! സൂക്ഷിക്കുക

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 6 ഡിസം‌ബര്‍ 2024 (21:27 IST)
ശൈത്യകാലം അടുക്കുന്തോറും ആവശ്യക്കാര്‍ കൂടുന്ന ഒന്നാണ് ഇഞ്ചി ചായ. ഇഞ്ചി ചായയുടെ രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ശരീരത്തിന് ഊഷ്മളത നല്‍കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് , ഇഞ്ചിയുടെ ലഭ്യത കുറവ് എന്നിവ വിപണികളില്‍ വ്യാജ ഇഞ്ചി വില്‍പന കുതിച്ചുയരുന്നതിന് കാരണമാകുന്നു. ഈ വ്യാജ ഇഞ്ചി ആരോഗ്യപരമായി ഗുണങ്ങള്‍ ഇല്ലാത്തതാണ്, മാത്രമല്ല ശരീരത്തിന് അത്യന്തം ഹാനികരവുമാണ്. കരള്‍, കിഡ്‌നി എന്നിവയുടെ തകരാറുകള്‍, കുടല്‍ പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. 
 
ചില എളുപ്പ വഴികളിലൂടെ നമുക്കിത് തിരിച്ചറിയാനാകും. അതായത് യഥാര്‍ത്ഥ ഇഞ്ചി നല്ല മണം ഉണ്ടാകും, ശരിക്കുമുള്ള ഇഞ്ചി ആണെങ്കില്‍ തൊലി നമ്മള്‍ നഖം കൊണ്ട് ചെറുതായിട്ട് ചുരണ്ടുമ്പോള്‍ തന്നെ ഇളകി വരും. മാര്‍ക്കറ്റുകളില്‍ നിന്നും ഇഞ്ചി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍