ഫ്‌ലൂറൈഡ് ടൂത്ത്‌പേസ്റ്റ് ഐക്യൂ ലെവല്‍ കുറയുന്നതിന് കാരണമാകുമോ?

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 25 നവം‌ബര്‍ 2024 (20:36 IST)
സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റില്‍ ഫ്‌ലൂറൈഡ് ടൂത്ത്‌പേസ്റ്റുകള്‍ ഐക്യൂ ലെവല്‍ കുറയുന്നതിനും കോശങ്ങളുടെ നാശത്തിനും കാരണമാകും എന്നാണ് പറയുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം. ഫ്‌ലൂറൈഡ്  ടൂത്ത്‌പേസ്റ്റ് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ കോശങ്ങളുടെ നശീകരണത്തിനോ ഐക്യു ലെവല്‍ കുറയുന്നതിനോ കാരണമാകില്ല. പ്രകൃതിദത്തമായി ലഭിക്കുന്ന ഒരു ധാതുവാണ് ഫ്‌ലൂറൈഡ്. ടൂത്ത്‌പേസ്റ്റുകളില്‍ ഇത് ചേര്‍ക്കുന്നത് പല്ലിന്റെ ഇനാമലിനെ ബലപ്പെടുത്താനും കേടുവരുന്നത് തടയാനുമാണ്. എന്നാല്‍ അമിതമായി  ഫ്‌ലൂറൈഡ് ശരീരത്തിലെത്തിയാല്‍ അത് കോശങ്ങളുടെ നശീകരണത്തിനും മറ്റു പ്രശ്‌നങ്ങള്‍ക്കും കാരണമാകും. എന്നാല്‍ ടൂത്ത്‌പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലൂറൈഡിന്റെ അളവ് ഇതില്‍ നിന്നൊക്കെ വളരെ ചെറുതാണ്. 
 
ഏതു വസ്തു ആണെങ്കിലും അമിതമായാല്‍ വിഷം എന്ന് പറയുന്നതുപോലെ എല്ലാത്തിനും ഒരു പരിധിയുണ്ട് ആ പരിധിയില്‍ കഴിഞ്ഞ് ഉപയോഗിച്ചാല്‍ ആണ് അതിലെ വിഷാംശം ശരീരത്തില്‍ ദോഷകരമായി ബാധിക്കുന്നത്.  ടൂത്ത് പേസ്റ്റുകളില്‍ അടങ്ങിയിട്ടുള്ള ഫ്‌ലൂറൈഡ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണ് ഇത് ശരീരത്തിന് ദോഷകരമല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍