കറുവപ്പട്ട ദിവസവും കഴിച്ചാൽ?

Webdunia
ബുധന്‍, 23 ജനുവരി 2019 (12:52 IST)
മെലിഞ്ഞ വടിവൊത്ത ശരീരത്തിനായി ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാവില്ല. പലർക്കും തടിയുള്ള ശരീരം ഒരു അരോചകമായിട്ടാണ് തോന്നുക. ഇതുകാരണം ശരീരം മെലിഞ്ഞു കിട്ടുന്നതിനായി പലരും പല തരത്തിലുള്ള വഴികൾ പരിശ്രമിക്കാറുണ്ട്. 
 
ഇതിനായി വ്യായാമങ്ങൽ ചെയ്യുകയും ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചിലരെങ്കിലും പട്ടിണി കിടക്കുകയുമെക്കെ ചെയ്യാറുണ്ട്. എന്നൽ ചില ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തിയാലും മെലിഞ്ഞ് വടിവൊത്ത ശരീരം സ്വന്തമാക്കാം. അതിനായി ഒരുപാട് കഠിനപ്രയത്നം ഒന്നും ചെയ്യേണ്ടെന്ന് തന്നെ സാരം.
 
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബദാം. അധിക കലോറി നൽകാതെ തന്നെ ശരീരത്തിന് ആവശ്യത്തിന് ഊർജ്ജം നൽകാൻ കഴിവുള്ളതാണ് ബദാം. കറുവപ്പട്ട ദിവസേന അഹരത്തിൽ ഉൾപ്പെടുത്തുന്നതും ശരീരഭാരം കുറക്കാൻ സഹായിക്കും. ശരീരത്തിൽ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനാലാണിത്.
 
ആപ്പിൾ ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെയും ശരീരത്തെ വടിവൊത്തതാകാൻ സഹായിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകി അമിത വണ്ണം കുറക്കാൻ ആപ്പിളിന് സാധിക്കും. ഇത്തരത്തിൽ തന്നെ ഫലം തരുന്നത്താണ് ബട്ടർഫ്രൂട്ട് എന്നറിയപ്പെടുന്ന അവക്കാഡോ.

അനുബന്ധ വാര്‍ത്തകള്‍

Next Article