20 മിനിറ്റ് സമയമുണ്ടോ ?മുഖത്തെ കറുത്ത പാട് മാറ്റാം!

കെ ആര്‍ അനൂപ്

ബുധന്‍, 15 മെയ് 2024 (09:19 IST)
മുഖത്തെ കറുത്ത പാടുകള്‍ ആത്മവിശ്വാസത്തെ തകര്‍ക്കുന്നുവോ? ചര്‍മ്മത്തിലെ ഇത്തരം പാടുകള്‍ മാറ്റാന്‍ ചില പൊടികൈകള്‍ ഇതാ. വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ മതി. ഒന്ന് പരീക്ഷിച്ച് നോക്കിയാലോ ?
 
തൈരും അരിപ്പൊടിയും 
 
ഏതു വീട്ടിലും ഉണ്ടാകും തൈരും അരിപ്പൊടിയും. ഒരു നുള്ള് മഞ്ഞള്‍പൊടിയും തേനും കൂടി വേണം. രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും ഒരു നുള്ള് മഞ്ഞള്‍ പൊടിയും തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കണം. ശേഷം പാടുകളുള്ള ഭാഗത്ത് പുരട്ടി 20 മിനിറ്റ് വയ്ക്കണം. ശേഷം കഴുകി കളയാം.
 
മഞ്ഞള്‍
 
അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍ കടലമാവ് അര ടീസ്പൂണ്‍ പാല് എന്നിവ നന്നായി ചേര്‍ത്ത് കുഴിച്ചെടുക്കണം. 
ഇത് ദിവസവും മുഖത്ത് പുരട്ടണം. പതിവായി മുഖത്ത് പുരട്ടി കഴുകി കളയുന്നത് കറുത്ത പാടുകള്‍ മാറ്റാന്‍ സഹായിക്കും.
 
കറ്റാര്‍വാഴ 
 
ചര്‍മ്മ സംരക്ഷണവുമായി ബന്ധപ്പെട്ട് എന്തു പറയുകയാണെങ്കിലും ഒഴിച്ചുകൂടാന്‍ പറ്റാത്തത് കറ്റാര്‍വാഴയാണ്. കറുത്ത പാടുകള്‍ മാറ്റാനും കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍വാഴ ജെല്‍ 30 മിനിറ്റ് നേരം ചര്‍മ്മത്തില്‍ പുരട്ടിയതിനുശേഷം നന്നായി കഴുകി കളഞ്ഞാല്‍ മതിയാകും.
 
കടലമാവും തേനും 
 
 ഒരു ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് തേക്കാവുന്ന പരുവത്തില്‍ ആക്കുക. ഈ മിശ്രിതം 20 മിനിറ്റ് നേരമാണ് മുഖത്ത് തേച്ചു വയ്‌ക്കേണ്ടത്. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
 
തേന്‍ 
 
ഒരു ടീസ്പൂണ്‍ തേനും നാരങ്ങാനീരും ജാതിക്കാപ്പൊടിയും കറുവപ്പെട്ട പൊടിയും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കണം. ഇത് 20 മിനിറ്റോളം തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയാം. കറുത്ത പാടുകള്‍ മാറ്റാന്‍ ഇത് സഹായിക്കും.
 
റോസ് വാട്ടറും തൈരും 
 
രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറും രണ്ട് ടീസ്പൂണ്‍ തൈരും നന്നായി മിക്‌സ് ചെയ്യണം തുടര്‍ന്ന് പാടുകള്‍ ഉള്ള ഭാഗത്ത് നന്നായി പുരട്ടണം. മുഖത്ത് കിടന്ന് ഇത് ഉണങ്ങിയ ശേഷം കഴുകി കളയുക. കറുത്ത പാടുകള്‍ മാറ്റാന്‍ ഇത് വളരെയധികം ഫലപ്രദമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍