രാത്രിയിലെ ഈ ശീലം ദാമ്പത്യം തകര്‍ക്കും !

കെ ആര്‍ അനൂപ്

ചൊവ്വ, 7 മെയ് 2024 (11:52 IST)
കാലത്തിനനുസരിച്ച് നമ്മളും മാറിക്കഴിഞ്ഞു. എല്ലാവരും ഓട്ടത്തിലാണ് എല്ലാ തിരക്കുകളും കഴിഞ്ഞ് ഒരു ദിവസത്തെ മുഴുവന്‍ ഭാരവും ഇറക്കി വയ്ക്കുന്നത് കിടപ്പുമുറിയിലാവാം. കിടപ്പുമുറിയില്‍ പോലും പുതിയ ശീലങ്ങള്‍ കടന്നുവന്നു കഴിഞ്ഞു. അതിലൊന്നാണ് മൊബൈല്‍ ഫോണ്‍ ഉപയോഗം. രാത്രിയിലെ ഈ ശീലം ദാമ്പത്യം തകര്‍ക്കും.
 
ചിലപ്പോള്‍ മൊബൈല്‍ ഫോണ്‍ വേണ്ടടത്ത് കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ വില്ലനായി മാറുകയും ചെയ്യും. ഇന്നത്തെ കാലത്ത് ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് കിടപ്പുമുറിയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമാണ്. അടുത്ത ആളുണ്ടെങ്കിലും മുഖത്ത് നോക്കി സംസാരിക്കാതെ രണ്ട് ധ്രുവങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. ഫോണ്‍ എടുത്ത് സോഷ്യല്‍ മീഡിയയിലൂടെ ഉള്ള സ്‌ക്രോളിംഗ് പങ്കാളികള്‍ക്കിടയില്‍ അകലം കൂട്ടം.
 
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള ഇത്തരം സോഷ്യല്‍ മീഡിയയിലെ നോട്ടം പാരലല്‍ സ്‌ക്രോളിംഗ് എന്നു അറിയപ്പെടുന്നു. പങ്കാളിയുമായി ചെലവഴിക്കേണ്ട നല്ല സമയങ്ങളാണ് ഈ ശീലം മൂലം നിങ്ങള്‍ നഷ്ടമാകുന്നത്.
 
മിക്ക ആളുകളുടെയും സോഷ്യല്‍ മീഡിയയിലെ നോട്ടം അവസാനിക്കുന്നത് ക്ഷീണം കൊണ്ട് ഉറക്കം വരുമ്പോഴാണ്. പങ്കാളിയുമായി ഒന്നും തന്നെ മിണ്ടാതെ ഉറങ്ങിയും പോകും. ഒരേ കിടക്കയിലെ പങ്കാളികളാണെങ്കിലും ഇരുവരെയും രണ്ട് ധ്രുവങ്ങളില്‍ എത്തിക്കുന്നതും ഫോണ്‍ തന്നെയാണ്.
 
ഫോണ്‍ ഉപയോഗത്തിനും സോഷ്യല്‍ മീഡിയ നോട്ടത്തിനും കൃത്യമായ സമയം നിശ്ചയിക്കേണ്ടതുണ്ട്. ഭക്ഷണസമയത്തും കുടുംബമായി ഒത്തുചേരുന്ന സമയത്തും കിടപ്പുമുറിയിലും ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍