വരണ്ടകണ്ണുകളാണ് എസിയുടെ പ്രധാനപ്പെട്ട ദൂഷ്യഫലം. എസി വായുവിലെ ഈര്‍പ്പം കളഞ്ഞ് അതിനെ ഡ്രൈ ആക്കും. ഇത് കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാക്കും. മറ്റൊന്ന് നിര്‍ജലീകരണമാണ്. വായു വരണ്ടതാകുന്നതാണ് ഇതിന് കാരണം. കൂടാതെ ചര്‍മത്തില്‍ ചൊറിച്ചിലും ഉണ്ടാക്കും. മറ്റൊന്ന് തലവേദനയാണ്. എസിയുടെ സൗണ്ടും നിര്‍ജലീകരണവും തലവേദന കൂട്ടും. മറ്റൊന്ന് ശ്വസനപ്രശ്‌നങ്ങളാണ്. അടച്ചിട്ട മുറിയില്‍ വായുസഞ്ചാരം ഇല്ലാത്തതാണ് ഇതിന് കാരണം.
അലര്‍ജിയും ആസ്മയും ഉള്ളവരില്‍ എസി പ്രശ്‌നം ഗുരുതരമാക്കും. രോഗബാധ വേഗത്തില്‍ പടരുന്നതിന് എസി കാരണമാകും. ചെറിയ മലിനീകരണം എല്ലായിടത്തും വ്യാപിക്കുന്നതിനും കാരണമാകും. മറ്റൊന്ന് ശബ്ദമലിനീകരണമാണ്.