മെസ്സി തനിച്ചാവില്ല, കൂട്ടിന് ഡി മരിയയെ എത്തിക്കാനുള്ള ശ്രമവുമായി ഇന്റര്‍ മിയാമി

വ്യാഴം, 8 ജൂണ്‍ 2023 (16:47 IST)
ലയണല്‍ മെസ്സിയെ ടീമില്‍ എത്തിച്ചതിന് പിന്നാലെ മെസ്സിയുടെ അര്‍ജന്റൈന്‍ ടീമിലെ സഹതാരമായ ആഞ്ചല്‍ ഡി മരിയയെ കൂടെ ടീമില്‍ എത്തിക്കാന്‍ ഇന്റര്‍മിയാമി.ഇതിന്റെ ഭാഗമായി ക്ലബ് അധികൃതര്‍ താരവുമായി ചര്‍ച്ചയിലാണ്. ഡി മരിയ യൂറോപ്പില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. എങ്കിലും മെസ്സിയുടെ സാന്നിധ്യം മരിയയുടെ മനസ് മാറ്റിയേക്കുമെന്ന പ്രതീക്ഷയിലാണ് ഇന്റര്‍ മയാമി.
 
ഡി മരിയ യുവന്റസില്‍ തുടരില്ല എന്നത് നേരത്തെ വ്യക്തമായിരുന്നു. ബെനഫിക്കയും തുര്‍ക്കി ക്ലബായ ഫെനര്‍ബചെയും ഡി മരിയയ്ക്ക് മുന്നില്‍ ഓഫറുകള്‍ വെച്ചിട്ടുണ്ട്. ഈ സീസണിന്റെ തുടക്കത്തില്‍ ഒരു വര്‍ഷത്തെ കരാറിലായിരുന്നു ഡിമരിയ പിഎസ്ജിയില്‍ നിന്നും യുവന്റസിലെത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍