സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നു, മെസ്സിയുടെ ട്രാൻസ്ഫറിനെ പറ്റി പ്രതികരിച്ച് സാവി

വെള്ളി, 2 ജൂണ്‍ 2023 (20:02 IST)
ലയണല്‍ മെസ്സിയെ തിരികെയെത്തിക്കാന്‍ ബാഴ്‌സലോണ നല്‍കിയ പദ്ധതി തിങ്കളാഴ്ചയോടെ ലാലിഗ അംഗീകരിക്കുമെന്ന റിപ്പോര്‍ട്ടുകളെ ശരിവെച്ച് ബാഴ്‌സലോണ പരിശീലകന്‍ സാവിയുടെ പ്രതികരണം. മെസ്സി ബാഴ്‌സയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ക്ക് വലിയ രീതിയില്‍ ഉറപ്പ് നല്‍കുന്നതാണ് ഈ വാര്‍ത്ത.
 
പിഎസ്ജിയുമായുള്ള താരത്തിന്റെ കരാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ താരത്തെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സ അധികൃതര്‍. മെസ്സിയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യുമെന്നും ട്രാന്‍സ്ഫര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുമെന്നുമാണ് സാവി വ്യക്തമാക്കിയത്. ഞങ്ങള്‍ സ്വാഗതം ചെയ്യാനായി കാത്തിരിക്കുകയാണ്. മെസ്സി അത് അറിയാം. ഒന്നും മാറിയിട്ടില്ല. ഞങ്ങള്‍ക്ക് ലിയോയെ വേണം. എന്റെ പദ്ധതികളില്‍ മെസ്സി ടീമില്‍ കളിക്കുന്നതില്‍ ഒരു തടസ്സവുമില്ല. അടുത്ത ആഴ്ച തന്റെ ഭാവിയെ പറ്റി മെസ്സി തീരുമാനമെടുക്കും. സാവി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍