Messi : പിഎസ്ജിയിൽ മെസ്സിയുടെ അവസാന മത്സരം ശനിയാഴ്ച, ഏത് ക്ലബിലേക്കെന്ന് ഉടനെ വ്യക്തമാകും

വെള്ളി, 2 ജൂണ്‍ 2023 (14:58 IST)
അര്‍ജന്റീന നായകനും ഇതിഹാസതാരവുമായ ലയണല്‍ മെസ്സി പിഎസ്ജി വിടുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് പരിശീലകന്‍ ക്രിസ്റ്റഫ് ഗാല്‍റ്റിയര്‍. ശനിയാഴ്ചയാണ് പിഎസ്ജിക്കായി മെസ്സി അവസാനമായി കളിക്കുകയെന്നും ഗാല്‍റ്റിയര്‍ വ്യക്തമാക്കി. ഫ്രഞ്ച് ലീഗ് വണ്ണിലെ ഈ സീസണിലെ അവസാനമത്സരത്തില്‍ ക്ലെര്‍മോണ്ട് ഫൂട്ടിനെയാണ് പിഎസ്ജി നേരിടുക.
 
ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് മെസ്സി. അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ സാധിച്ചു എന്നത് വലിയ ഭാഗ്യമാണ്. അതില്‍ അഭിമാനമുണ്ട്. ഗാല്‍റ്റിയര്‍ പറഞ്ഞു.അതേസമയം പിഎസ്ജിയുമായി കരാര്‍ അവസാനിക്കുന്ന മെസ്സി ഏത് ക്ലബിലേക്ക് മാറുമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. താരത്തിന്റെ മുന്‍ ക്ലബായ ബാഴ്‌സലോണയും സൗദി പ്രോ ലീഗിലെ അല്‍ ഹിലാലുമാണ് താരത്തിനായി രംഗത്തുള്ളത്. മെസ്സിക്ക് വേണ്ടി ഒരു ബില്യണ്‍ ഡോളര്‍(8,200 കോടി രൂപ) വരെ മുടക്കാന്‍ തയ്യാറാണെന്നാണ് അല്‍ ഹിലാല്‍ വ്യക്തമാക്കിയിട്ടുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍