പിഎസ്ജിക്ക് ലീഗ് വൺ കിരീടം, ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ കിരീടം നേടിയ താരമായി മെസ്സി

ഞായര്‍, 28 മെയ് 2023 (10:03 IST)
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി ലോകത്ത് ഏറ്റവും കൂടുതല്‍ കിരീടം നേടിയ ഫുട്‌ബോള്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി അര്‍ജന്റൈന്‍ ഇതിഹാസതാരം ലയണല്‍ മെസ്സി. ബാഴ്‌സലോണയിലെ സഹതാരമായിരുന്ന ഡാനി ആല്‍വസിന്റെ 43 കരിയര്‍ ട്രോഫികള്‍ എന്ന നേട്ടത്തിനൊപ്പമാണ് മെസ്സി എത്തിയത്. പിഎസ്ജിക്കൊപ്പം ലീഗ് വണ്‍ കിരീടം സ്വന്തമാക്കിയതൊടെയാണ് മെസ്സിയുടെ ചരിത്രനേട്ടം.
 
പാരിസ് സെന്റ് ജര്‍മയ്‌നുമൊപ്പം മെസ്സിയുടെ രണ്ടാം ലീഗ് 1 കിരീടമാണിത്. ബാഴ്‌സലോണയ്ക്കായി 10 ലാലിഗ കിരീടങ്ങളും 4 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അടക്കം 35 കിരീടങ്ങള്‍ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അര്‍ജന്റീനയ്ക്കായി കോപ്പ അമേരിക്ക കിരീടവും ലോകകപ്പ് കിരീടവും മെസ്സി നേടിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍