ഇന്നത്തെ മത്സരത്തില്‍ വിജയിക്കാനായാല്‍ ഏറ്റവുമധികം തവണ ഐപിഎല്‍ കിരീടം നേടിയ ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ നേട്ടത്തിനൊപ്പമെത്താന്‍ ചെന്നൈയ്ക്ക് സാധിക്കും. 2010,2011,2018,2021 സീസണുകളിലാണ് ചെന്നൈ ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ളത്. 2013,2015,2017,2019,2020 വര്‍ഷങ്ങളിലായിരുന്നു മുംബൈ ഐപിഎല്ല് ജേതാക്കളായത്. ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് കപ്പെടുക്കാനായാല്‍ ഐപിഎല്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ നായകനെന്ന നേട്ടം മഹേന്ദ്ര സിംഗ് ധോനിക്ക് സ്വന്തമാകും. 41 വയസ്സാണ് താരത്തിനുള്ളത്.