തുടർച്ചയായി നാലാം തവണയും ഫ്രഞ്ച് ലീഗിലെ മികച്ച താരമായി കിലിയൻ എംബപ്പെ

തിങ്കള്‍, 29 മെയ് 2023 (18:10 IST)
പാരിസ് സെന്റ് ജര്‍മെയ്‌നെ തങ്ങളുടെ പതിനൊന്നാം ഫ്രഞ്ച് ലീഗ് കിരീടം നേടിയെടുക്കാന്‍ സഹായിച്ചതിന് പിന്നാലെ ഫ്രഞ്ച് ലീഗിലെ മികച്ച താരമായി തിരെഞ്ഞെടുക്കപ്പെട്ട് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് എംബാപ്പെ ലീഗിലെ മികച്ച കളിക്കാരനായി തിരെഞ്ഞെടുക്കപ്പെടുന്നത്. ഈ സീസണില്‍ ലീഗ് വണ്ണില്‍ 28 ഗോളുകളാണ് താരം നേടിയത്. തുടര്‍ച്ചയായ അഞ്ചാം സീസണിലും ലീഗിലെ ടോപ് സ്‌കോററാണ് താരം.
 
സീസണില്‍ ആകെ 40 ഗോളുകളാണ് എംബാപ്പെ പിഎസ്ജിക്കായി നേടിയത്. ലീഗിലെ മികച്ച താരമായി തിരെഞ്ഞെടുക്കപ്പെട്ടതോടെ പിഎസ്ജിക്കൊപ്പം 3 തവണ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ സ്വീഡിഷ് താരം ഇബ്രാഹിമോവിച്ചിന്റെ റെക്കോര്‍ഡ് എംബാപ്പെ മറികടന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍