മെസ്സിയെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളിലാണ്, ക്ലബിനെ കൊണ്ട് ആവുന്നതെല്ലാം ചെയ്യും: ലപോർട്ട

തിങ്കള്‍, 15 മെയ് 2023 (21:42 IST)
ലാലിഗ കിരീടനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ തിരികെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കി ബാഴ്‌സലോണ. താരത്തിനെ തിരികെയെത്തിക്കാന്‍ ക്ലബിനെകൊണ്ട് ആവുന്നതെല്ലാം ചെയ്യുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ലപോര്‍ട്ട് വ്യക്തമാക്കി.
 
2025 വരെ ടീമില്‍ നിലനിര്‍ത്താനുള്ള കരാറാണ് മെസ്സിക്ക് മുന്നില്‍ ക്ലബ് വെച്ചിട്ടുള്ളതെന്നാണ് സൂചന. വേജ് ബില്‍ കുറയ്ക്കാനായി ടീമിലെ പല താരങ്ങളെയും വില്‍ക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സലോണ. ഇതോടെ ക്ലബിലെ പല സൂപ്പര്‍ താരങ്ങള്‍ക്കും ടീമിലെ സ്ഥാനം നഷ്ടമാകും. വിഷയത്തില്‍ ലാലിഗയുമായും ബാഴ്‌സലോണ നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
 
നേരത്തെ മെസ്സിയെ സ്വന്തമാക്കാനായി 3500 കോടിയുടെ കരാര്‍ സൗദി പ്രോ ലീഗ് ക്ലബായ അല്‍ ഹിലാല്‍ മുന്നൊട്ട് വെച്ചിരുന്നു. ഈ ഓഫര്‍ നിരസിച്ചാണ് മെസ്സി ബാഴ്‌സലോണയിലേക്ക് തിരികെയെത്താന്‍ ശ്രമിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍