2018-1019 സീസണിലായിരുന്നു ബാഴ്സലോണ അവസാനമായി ലീഗ് ചാമ്പ്യന്മാരാകുന്നത്. ലയണൽ മെസ്സി ടീം വിട്ടതിന് ശേഷം ഇതാദ്യമായാണ് ബാഴ്സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരാകുന്നത്. പരിശീലകനെന്ന നിലയിൽ ഷാവി ഫെർണാണ്ടസിൻ്റെ നേതൃത്വത്തിൽ ബാഴ്സലോണ സ്വന്തമാക്കുന്ന ആദ്യ ലീഗ് കിരീടമാണിത്. ലീഗിൽ ഇനി നാല് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ലീഗിൽ രണ്ടാമതുള്ള റയൽ മാഡ്രിഡുമായി 14 പോയൻ്റ് വ്യത്യാസമാണ് ബാഴ്സലോണയ്ക്കുള്ളത്. സ്പാനിഷ് ലീഗിൽ ബാഴ്സയുടെ 27ആ കിരീടനേട്ടമാണിത്.