അസംബന്ധം പറയാൻ മാത്രമാണ് മുൻതാരങ്ങൾ വായ തുറക്കുന്നത്: രൂക്ഷഭാഷയിൽ വിമർശനവുമായി നെയ്‌മർ

ചൊവ്വ, 19 ഏപ്രില്‍ 2022 (19:29 IST)
പിഎസ്‌ജിയിൽ കളിച്ച് ബാലൻഡി ഓറിലേക്ക് എത്താൻ സാധിക്കാത്തതിനെ വിമർശിച്ച മുൻ ബ്രസീലിയൻ താരം ഫാബിയോ ഒറീല‌യ്ക്ക് മറുപടിയുമായി നെയ്‌മർ. ഈ മുൻ ‌താരങ്ങളെ കൊണ്ട് മടുത്തെന്നും അസം‌ബന്ധമാണ് അവർ പറയുന്നതെന്നും നെയ്‌മർ തുറന്നടിച്ചു.
 
നേട്ടങ്ങളിലേക്കെത്താവുന്ന എല്ലാ സാഹചര്യവും ഉണ്ടായിട്ടും ഇതുവരെ ഒരു ബാലൺ ഡി ഓർ പോലും നെയ്‌മർക്ക് നേടാനായില്ല എന്നത് അസ്വാ‌ഭാവികമാണ്. മെസ്സിയും റോണാൾഡോയും പതിനഞ്ച് വർഷത്തോളം ആധിപത്യം പുലർത്തിയപ്പോൾ മറ്റ് പലതിലുമായിരുന്നു നെയ്‌മർക്ക് താത്‌പര്യമെന്നായിരുന്നു ഒറീലിയോയുടെ വിമർശനം.
 
അസംബന്ധം പറയാൻ വേണ്ടി മാത്രമാണ് ഈ മുൻ താരങ്ങൾ വായ തുറക്കുന്നത്. അഞ്ച് മിനിറ്റ് സമയത്തിൽ അവർ മറ്റുള്ള കളിക്കാരുടെ ജീവിതത്തെ പറ്റി പറയും നിങ്ങൾക്ക് വിമർശിക്കണമെങ്കിൽ അതാവാം പക്ഷേ അസംബന്ധം പറയരുത്. നെയ്‌മർ ഇൻസ്റ്റ‌ഗ്രാം സ്റ്റോറിയിൽ പറഞ്ഞു. റെക്കോർഡ് തുകയ്ക്ക് പിഎസ്‌ജിയിലേക്കെത്തിയിട്ടും പിഎസ്‌ജിയെ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുവാനോ ബാലൻഡി ഓർ സ്വന്തമാക്കാനോ നെയ്‌മർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍