ബാഴ്‌സയുടെ വാതിലുകൾ മെസിക്കായി തുറന്ന് കിടപ്പുണ്ട്: നിർണായക പ്രതികരണവുമായി സാവി

ഞായര്‍, 20 മാര്‍ച്ച് 2022 (18:10 IST)
ബാഴ്‌സലോണയുടെ വാതിലുകൾ മെസിക്കായി തുറന്ന് കിടപ്പുണ്ടെന്ന് പരിശീലകൻ സാവി. എൽ ക്ലാസിക്കോയ്ക്ക് മുൻപായി മാധ്യമങ്ങളോട് സംസാരിക്കുക‌യായിരുന്നു ബാഴ്‌സ പരിശീലകൻ.
 
ചരിത്രത്തിലെയും ക്ലബിന്റെയും എക്കാലത്തെയും ഏറ്റവും മികച്ച താരമാണ് മെസ്സി. അദ്ദേഹത്തിന്റെ മുന്നിൽ വാതിൽ തുറന്നിടാനുള്ള അർഹത അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മെസി തിരിച്ചെത്താൻ ആഗ്രഹിച്ചാൽ ഞാൻ കോച്ചായിരിക്കുന്ന കാലത്തോളം അദ്ദേഹത്തിന് മുൻപിലെ വാതിൽ തുറന്ന് കിടക്കും. സാവി പറഞ്ഞു.
 
ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ അദ്ദേഹത്തിന് വലിയ ആദരവ് നൽകാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. മെസി അത് അർഹിക്കുന്നുണ്ട്. നിലവിൽ പിഎസ്‌ജിയുമായി മെസിക്ക് കരാറുണ്ട്.എന്നാൽ ഏതെങ്കിലും ദിവസം തിരിച്ചെത്താൻ മെസിക്ക് ആഗ്രഹമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ വാതിൽ തുറന്ന് കിടപ്പുണ്ട്. സാവി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍