ലാ ലിഗയിൽ വലൻസിയക്കെതിരെ തകർപ്പൻ വിജയം, പഴയ പ്രതാപം തിരിച്ചുപിടിക്കുമോ ബാഴ്‌സ?

തിങ്കള്‍, 21 ഫെബ്രുവരി 2022 (18:41 IST)
സ്പാനിഷ് ലീഗിൽ വിജയവഴിയിലേക്ക് തിരിച്ചെത്തി ബാഴ്‌സലോണ. ഒന്നിനെതിരെ നാല് ഗോളുകൾക്ക് വലൻസിയക്കെതിരെ തകർപ്പൻ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ഏറെ പ്രതിസന്ധികളിൽ പെട്ട് പഴയ ടീമിന്റെ നിഴൽ മാത്രമായിരുന്ന ബാഴ്‌സ തങ്ങളുടെ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധമാണ് മൈതാനത്തെ കീഴടക്കിയത്.
 
പിയറി എമറിക് ഒബമയാംഗിന്റെ ഇരട്ടഗോള്‍ മികവിലാണ് ബാഴ്‌സയുടെ ജയം. 23, 28 മിനിറ്റുകളിലായിരുന്നു ജനുവരിയില്‍ ടീമിലെത്തിയ ഒബമയാംഗിന്റെ ഗോളുകള്‍. 32-ാം മിനിറ്റില്‍ ഫ്രെങ്കി ഡിയോംഗും അറുപത്തിമൂന്നാം മിനിറ്റില്‍ പെഡ്രിയും ബാഴ്‌സയുടെ ഗോള്‍പട്ടിക തികച്ചു. അന്‍പത്തിരണ്ടാം മിനിറ്റില്‍ കാര്‍ലോസ് സോളറാണ് വലന്‍സിയയുടെ ആശ്വാസഗോള്‍ നേടിയത്. 24 കളിയില്‍ 42 പോയിന്റുമായി ബാഴ്‌സ ലീഗില്‍ നാലാം സ്ഥാനത്താണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍