എംബാപ്പെ പോയാൽ പകരം ക്രിസ്റ്റിയാനോ! സൂപ്പർ താരത്തെ റാഞ്ചാൻ പിഎസ്‌ജി നീക്കം

ബുധന്‍, 12 ജനുവരി 2022 (14:12 IST)
എംബാപ്പെ ക്ലബ് വിട്ടാൽ പകരം ക്രിസ്റ്റ്യാനോ റൊണാൾഡൊയെ ടീമിലെത്തിക്കാനുള്ള സാധ്യതകൾ തേടി പിഎസ്‌ജി. സ്പാനിഷ് മാധ്യമമായ മാർകയാണ് മെസ്സിക്കൊപ്പം ക്രിസ്റ്റ്യാനോയേയും പിഎസ്‌ജി ക്ലബിലെത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട് ചെയ്‌തത്.
 
ആറ് മാസത്തിന് ശേഷം റാഗ്നിക് സ്ഥാനമൊഴിയുമ്പോൾ പകരം പരിശീലകനായി എത്തുന്ന വ്യക്തിയിൽ സംതൃപ്‌തനല്ലെങ്കിൽ യുണൈറ്റഡ് വിടുമെന്നുള്ള സൂചനയാണ് ക്രിസ്റ്റ്യാനോ നൽകുന്നത്. അതേസമയം എംബാപ്പെയുമായുള്ള പിഎസ്‌ജി കരാർ അവസാനിക്കാനിരിക്കെ താരം പിഎസ്‌ജിയിൽ തുടരുന്നതിനോട് അനുകൂലമായ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
 
സിനദിന സിദാൻ പിഎസ്ജി പരിശീലകനായി എത്തിയാൽ ക്രിസ്റ്റ്യാനോയും ഫ്രാൻസിലെത്താൻ സാധ്യതയുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംബാപ്പെ പിഎസ്‌ജിയിൽ തുടരുമോ എന്നതിനെ ആശ്രയിച്ചിരിക്കും ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടിയുള്ള പിഎസ്‌ജിയുടെ ഭാവിനീക്കങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍