മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ! പരിശീലകൻ മാറിയില്ലെങ്കിൽ കൂടുമാറ്റം?

വെള്ളി, 7 ജനുവരി 2022 (18:57 IST)
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. മാഞ്ചസ്റ്റർ പുതുതായി എത്തിക്കുന്ന പരിശീലകൻ ആരെന്ന് ആശ്രയിച്ചാകും താരത്തിന്റെ ടീമിലെ നിലനിൽപ്. ട്രാൻസ്‌ഫർ വിൻ‌ഡോ തുറന്ന സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോയുടെ ട്രാൻസ്‌ഫർ സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയരുന്നത്.
 
നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുമായി 32 പോയിന്റ് വ്യത്യാസമാണ് യുണൈറ്റഡിനുള്ളത്. ഇതോടെ സീസണിൽ യുണൈറ്റഡിന്റെ കിരീടമോഹങ്ങൾ അവസാനിച്ച മട്ടാണ്. 12 വർഷത്തിന് ശേഷം ടീമിലെത്തിയ ക്രിസ്റ്റ്യാനോ 21 മത്സരങ്ങളിൽ നിന്നും 12 തവണയാണ് ഗോൾ കുലുക്കിയത്.
 
ടീമിൽ ഇടക്കാല പരിശീലകനായി റാഗ്നിക്ക് വന്നെങ്കിലും കളി ശൈലിയിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഇതിൽ ക്രിസ്റ്റ്യാനോ അതൃ‌പ്‌തനാണ്. അതേസമയം ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്താൻ സാധിക്കാത്തതിനാൽ കവാനി, മഗ്വെയർ തുടങ്ങിയ താരങ്ങൾ അവരുടെ റോളിൽ വെല്ലുവിളി നേരിടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍