യൂറോകപ്പ് ചരിത്രത്തിലാദ്യമായി ഫൈനലിൽ, ഇംഗ്ലണ്ടിലെ സ്കൂളിന് ഹാരി കെയ്‌നിന്റെ പേര്

Webdunia
വെള്ളി, 9 ജൂലൈ 2021 (20:31 IST)
യൂറോ കപ്പ് സെമിയിൽ ഡെൻമാർക്കിനെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിലെത്തിയതിന് പിന്നാലെ തങ്ങളുടെ സ്കൂളിന് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌നിന്റെ പേര് നൽകി ഇംഗ്ലണ്ടിലെ സ്കൂൾ.
 
കിങ്‌സ് ലിന്നിലെ പാര്‍ക്ക്‌വെയിലെ ഹൊവാര്‍ഡ് ജൂനിയര്‍ സ്‌കൂള്‍ അധികൃതരാണ് സ്‌കൂളിന്റെ പേരുമാറ്റി ഹാരി കെയ്ന്‍ ജൂനിയര്‍ സ്‌കൂള്‍ എന്നാക്കിയത്. യൂറോകപ്പ് ഫൈനലിലേക്കുള്ള ഇംഗ്ലണ്ടിന്റെ യാത്രയിൽ നിർണായക സംഭാവന നൽകിയ താരമാണ് ഹാരി കെയ്‌ൻ. യൂറോ കപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി നാലു ഗോളുകള്‍ നേടാൻ താരത്തിനായിരുന്നു. ഇതാണ് സ്കൂളിന് അദ്ദേഹത്തിന്റെ പേരിടാൻ കാരണം.
 
1966 ലോകകപ്പിന് ശേഷം ഇംഗ്ലീഷ് ടീം ആദ്യമായിട്ടാണ് പ്രധാനപ്പെട്ട ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്.യൂറോകപ്പ് ഫൈനലിൽ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article