റൊണാൾഡോക്കായി നിയമങ്ങളിൽ അയവ് വരുത്തി സൗദി, വിവാഹം കഴിക്കാത്ത പങ്കാളിക്കൊപ്പം താമസിക്കാം

Webdunia
ചൊവ്വ, 10 ജനുവരി 2023 (17:30 IST)
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായി കടുത്ത നിയമങ്ങളിൽ ഇളവ് വരുത്തി സൗദി അറേബ്യ. രാജ്യത്തിൻ്റെ കായികഭാവിയിൽ സൂപ്പർ താരത്തിൻ്റെ പങ്കാളിത്തം ഉറപ്പ് വരുത്താനായി രാജകീയമായ സ്വീകരണമാണ് താരത്തിന് ലഭിച്ചത്. സൗദിയുടെ കായികമേഖലയിൽ റോണോയുടെ വരവ് വലിയ ഊർജമേകിയതായി സൗദി കയികമന്ത്രി പറഞ്ഞു.
 
അതേസമയം ഔദ്യോഗികമായി വിവാഹം ചെയ്തിട്ടില്ലാത്തവർക്ക് ഒരുമിച്ച് താമസിക്കാൻ അനുവാദമില്ലാത്ത സൗദിയിൽ റൊണോൾഡോയ്ക്കും പങ്കാളിക്കും ഇളവ് നൽകിയിട്ടുണ്ട്. റൊണാൾഡോയും പങ്കാളിയായ ജോർജീന റോഡ്രിഗസും നിയമപരമായി ഇതുവരെയും വിവാഹം ചെയ്തിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article