മലയാളി സൂപ്പർതാരം സഹൽ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന് റിപ്പോർട്ട്

Webdunia
ബുധന്‍, 15 ഏപ്രില്‍ 2020 (16:55 IST)
ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്‌ദു‌സമദ് ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന് സൂചന. മറ്റൊരു ഐഎസ്എൽ ക്ലബായ അത്‌ലറ്റിക്കോ കൊൽക്കത്തയിലേക്കയിരിക്കും താരം മാറുകയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
 
കഴിഞ്ഞ സീസണിൽ സഹലിന് കളിക്കുവാൻ കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന സഹ‌ൽ ടീം വിടില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് അധികൃതർ കരുതുന്നത്. 2023 വരെയാണ് ബ്ലാസ്റ്റേഴ്‌സുമയി സഹലിന് കരാറുള്ളത്. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്സ് വില്‍ക്കാന്‍ തീരുമാനിച്ചാല്‍ അല്ലാതെ സഹലിനെ ആര്‍ക്കും ടീമില്‍ എടുക്കാന്‍ ആവില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article